ഷൊർണൂർ: വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 21-നായിരുന്നു സംഭവം. വന്ദേഭാരത് തീവണ്ടിയുടെ ചില്ല് കല്ലേറിൽ തകർന്നിരുന്നു. ഷൊർണൂർ സ്റ്റേഷനിൽ നിർത്തി, പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് യാത്ര തുടർന്നത്.
അറസ്റ്റുചെയ്ത രണ്ടുപേരെയും സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ചോദ്യംചെയ്തപ്പോൾ കല്ലെറിഞ്ഞതായി സമ്മതിച്ചു. വ്യാഴാഴ്ച മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കും.
ഷൊർണൂർ റെയിൽവേ സുരക്ഷാസേന കമാൻഡർ സി.ടി. ക്ലാരി വൽസയുടെ നേതൃത്വത്തിലുള്ള സംഘമാണിവരെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽവെച്ച് വന്ദേഭാരത് എക്സ്‌പ്രസിനുനേരേ മുമ്പും കല്ലേറുണ്ടായിട്ടുണ്ട്.
അതിനിടെ സജീവ ചർച്ചയായി വന്ദേഭാരത് എക്സ്പ്രസിന്റെ കോട്ടയം റൂട്ട്. അന്തിമ തീരുമാനം റെയിൽവേ അറിയിച്ചിട്ടില്ലെങ്കിലും മംഗളൂരു–എറണാകുളം റൂട്ടിൽ സർവീസ് തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്ന ചർച്ചകളാണു സജീവമായത്. കോട്ടയം സ്റ്റേഷനിലെ സൗകര്യങ്ങൾ അനുകൂല ഘടകമായി റെയിൽവേ പരിഗണിക്കുന്നു. കേരളത്തിന് അനുവദിക്കുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് ഡിവിഷനാണ് കൈമാറുന്നത്.
ആദ്യ വന്ദേഭാരത് തിരുവനന്തപുരം ഡിവിഷനാണു ലഭിച്ചത്. മംഗളൂരു– എറണാകുളം റൂട്ടിൽ പരിശോധന നടത്താനാണു പാലാക്കാട് ഡിവിഷൻ അധികൃതർക്കു ലഭിച്ച നിർദേശം. എന്നാൽ ഇത് ഔദ്യോഗിക നിർദേശമല്ല. കേരളത്തിനു ലഭിച്ച വന്ദേഭാരത് റേക്ക് ഇതു വരെ ചെന്നൈയിൽ നിന്നു പാലക്കാട് ഡിവിഷന് അടുത്ത ദിവസങ്ങളിലാകും കൈമാറുക. റേക്ക് ലഭിച്ചാൽ നേരെ മംഗളൂരുവിലേക്കാണു കൊണ്ടുപോകുന്നത്.
അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ സർവീസ് നടത്തുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതാണ് എറണാകുളം വരെ സർവീസ് ചുരുക്കാൻ കാരണമായത്. ഈ സർവീസാണു കോട്ടയത്തേക്ക് നീട്ടാനുള്ള ചർച്ചകളിൽ നിറഞ്ഞത്.
കോട്ടയം റെയിൽവേ സ്റ്റേഷൻ: അനുകൂല ഘടകങ്ങൾ
ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി കോട്ടയത്തെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചായി.
എല്ലാ പ്ലാറ്റ്ഫോമിലും വെള്ളം നിറയ്ക്കാൻ സൗകര്യം.
അത്യാവശ്യ ഘട്ടങ്ങളിൽ 8 റേക്കുള്ള ട്രെയിൻ കയറ്റി നിർത്താൻ ഒന്ന് എ പ്ലാറ്റ്ഫോമിൽ സൗകര്യം.
മെയിൻ ലൈ നിൽ വരുന്ന ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ സജ്ജം.
എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിലവിൽത്തന്നെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിൽ കൂടുതൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യുന്നു.
എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്താൻ പരമാവധി വേണ്ട ത്ഒരു മണിക്കൂർ.