FeaturedHome-bannerKeralaNews

ആലപ്പുഴയിൽ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാർത്ഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ:വള്ളികുന്നത്ത് പതിനാറുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അച്ഛനും അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബന്ധുവീട്ടിൽ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിനിയാണ് അനഘ

ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കേതിൽ രാമചന്ദ്രൻ്റെ മകൻ ശ്രീജിത്ത് (16) നെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button