24.3 C
Kottayam
Saturday, June 6, 2026

കൊലപാതകശ്രമം, ആക്രമണം:ഏറ്റുമാനൂരിൽ രണ്ട് കേസുകളിലായി ആറു പേർ അറസ്റ്റിൽ

Must read

കോട്ടയം:ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെയും, മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം ഭാഗത്ത് കാരപ്പറമ്പിൽ വീട്ടിൽ അബ്രഹാം ആന്റണി മകൻ ആകാശ് എന്ന് വിളിക്കുന്ന ആന്റണി അബ്രഹാം (22), ഇയാളുടെ സഹോദരൻ ആഷിക് എന്ന് വിളിക്കുന്ന ഗ്രിഗോറിയസ് അബ്രഹാം (20), ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം ഭാഗത്ത് കാരപ്പറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് മകൻ ബിജു എന്ന് വിളിക്കുന്ന അബ്രഹാം ആന്റണി (47), മണ്ണാർകുന്ന് കാരപ്പറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് മകൻ ബിനോഷ് എന്ന് വിളിക്കുന്ന ജോസ് ആന്റണി (43), അതിരമ്പുഴ കാരപ്പറമ്പിൽ വീട്ടിൽ ജോർജ് മകൻ ജിജോ ജോർജ് (46), അതിരമ്പുഴ നാലാങ്കൽ തോമസ് മകൻ ലിജിൻ തോമസ് (32) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

- Advertisement -

ഞായറാഴ്ച വൈകിട്ട് ജിജോ ജോർജ് ഓടിച്ച ഓട്ടോറിക്ഷ അതിരമ്പുഴ ഭാഗത്ത് വെച്ച് അപകടത്തിൽപെടുകയും അതിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുവാൻ ജിജോ ജോർജ് വിസമ്മതിച്ചിരുന്നു.

- Advertisement -

ഇത് നാട്ടുകാരനായ ലിനോ കെ തോമസ് എന്ന യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേനെ യുവാവിനെ എബ്രഹാം ആന്റണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

നാലുപേരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. ഇതേ പ്രശ്നത്തിന്റെ പേരിൽ ജോർജുകുട്ടി എന്ന മധ്യവയസ്കനെ ജിജോ ജോർജും, ലിജിൻ തോമസും, ജോസ് ആന്റണിയും ചേർന്ന് ചീത്തവിളിക്കുകയും ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week