ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി,രണ്ട് എൻജിനീയർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News