എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു

കോട്ടയം: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു.വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം.

സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു.ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.

കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റിരുന്നു. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളില്‍ എത്തിച്ചു.

ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് വന്ന ബസ് പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തല കീഴായി മറിഞ്ഞ ബസിനുള്ളിലെ തീര്‍ത്ഥാടകരെ അതു വഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷിച്ചത്. 26 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വഴി തെറ്റിയാണ് സ്ഥലത്ത് ഇവര്‍ എത്തിയതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News