24.6 C
Kottayam
Friday, June 5, 2026

രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

Must read

ന്യൂഡൽഹി: അപകടകരമാം വിധത്തിൽ രണ്ടുവിമാനങ്ങൾ ഒരേ റൺവേയിൽ. വിമാനങ്ങൾക്കിടയിൽ 1.8 കിലോമീറ്റർ മാത്രം അകലം. അപകടം ശ്രദ്ധയിൽപ്പെട്ട വനിതാപൈലറ്റ് ഞൊടിയിടയിൽ ജാഗ്രതാ മുന്നറിയിപ്പു നൽകി. തുടർന്നുണ്ടായ അടിയന്തര ഇടപെടൽ ദുരന്തം കഷ്ടിച്ച് ഒഴിവാക്കി. രണ്ടു വിമാനങ്ങളിലുമായുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം.

ബുധനാഴ്ച രാവിലെയാണ് ഡൽഹി വിമാനത്താവളത്തിൽ വിസ്താര എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽനിന്ന് കുതിക്കാനൊരുങ്ങിയത്. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള അശ്രദ്ധമായ സന്ദേശമാണ് ഇതിന് ഇടയാക്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയ വ്യോമയാനനിയന്ത്രകരായ ഡി.ജി.സി.എ, ബന്ധപ്പെട്ട എയർ ട്രാഫിക് കൺട്രോളറെ ചുമതലയിൽനിന്ന് നീക്കി.

അഹമ്മദാബാദിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനവും ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പറന്നുയരേണ്ട മറ്റൊരു വിമാനവുമാണ് ഒരേ റൺവേയിൽ എത്തിയത്. അഹമ്മദാബാദിൽ നിന്നിറങ്ങിയ വിമാനത്തിന് ഒരു റൺവേ മുറിച്ചു കടന്ന് പാർക്കിങ് ബേയിലേക്ക് പോകാൻ എ.ടി.സി.യിൽനിന്ന് അനുമതി ലഭിച്ചു.

- Advertisement -

ബാഗ്‌ഡോഗ്രയിലേക്കുള്ള വിമാനം ഇതേ റൺവേയിൽനിന്ന് പറന്നുയരാൻ ഒരുങ്ങുകയായിരുന്നു. നാല്പത്തിയഞ്ചുകാരിയായ ക്യാപ്റ്റൻ സോനുഗില്ലാണ് കൺമുന്നിലെത്തിയ ദുരന്തം തിരിച്ചറിഞ്ഞ് ജാഗ്രതാ മുന്നറിയിപ്പു നൽകിയത്. ഇതേത്തുടർന്ന് പിഴവു ബോധ്യപ്പെട്ട എ.ടി.സി. ബാഗ്ഡോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് അടിയന്തരമായി റദ്ദാക്കി. സംഭവത്തെക്കുറിച്ച് വിസ്താര എയർലൈൻസ് പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week