ഡാളസ്: ശനിയാഴ്ച ഡാളസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആറ് പേരെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി ഭയക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
കൺമുന്നിൽ സംഭവിച്ചത് വിശ്വസിക്കാനായില്ലെന്നാണ് ഒരു ദൃസാക്ഷി പറയുന്നത്. ഒരു സുഹൃത്തിനൊപ്പം എയർ ഷോയിൽ പങ്കെടുത്ത 27 കാരനായ മോണ്ടോയ പറഞ്ഞു, “കണ്‍മുന്നിലാണ് അത് സംഭവിച്ചത്. ഞാൻ ആകെ ഞെട്ടിപ്പോയി” ഇദ്ദേഹം പറയുന്നത്.
ഈ അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലോക്കൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയർ അറിയിച്ചു. അതേ സമയം അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കാര്യമോ, മരിച്ചവരുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
⚠️ GRAPHIC VIDEO: A mid-air collision involving two planes near the Dallas Executive Airport, today. The accident took place during the Wings Over Dallas WWII Airshow at 1:25 p.m., according to Dallas Fire-Rescue. A @FOX4 viewer took this video. @FOX4 is working for more details. pic.twitter.com/jdA6Cpb9Ot
— David Sentendrey (@DavidSFOX4) November 12, 2022
എയര്‍ഷോ അപകടത്തിന്‍റെ വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കിംഗ്‌കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുന്പോള്‍ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും പല വീഡിയോകളിലും ഉണ്ട്. മറ്റൊരു വശത്ത് നിന്ന് വന്ന കിംഗ്‌കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും നിറഞ്ഞ ഒരു തീഗോളമായി അത് മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്.
കിംഗ്‌കോബ്ര യുഎസ് യുദ്ധവിമാനമാണ്, യുദ്ധസമയത്ത് സോവിയറ്റ് സേനയാണ് ഇത് കൂടുതലും ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എഞ്ചിൻ ബോംബറാണ് ബി-17. വിദഗ്ധരുടെ അഭിപ്രായത്തിൽ, രണ്ടാംലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ഈ വിമാനങ്ങള്‍ ഏതെങ്കിലും പറക്കാവുന്ന അവസ്ഥയിൽ അപൂർവ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
As many of you have now seen, we have had a terrible tragedy in our city today during an airshow. Many details remain unknown or unconfirmed at this time. The @NTSB has taken command of the crash scene with @DallasPD and @DallasFireRes_q continuing to provide support.
— Mayor Eric Johnson (@Johnson4Dallas) November 12, 2022
മിക്ക ബി17 വിമാനങ്ങളും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടവയാണ്. പലതും മ്യൂസിയങ്ങളിലും എയർ ഷോകളിലും മാത്രമേ കാണാൻ കഴിയൂ. ഡാളസിലെ ദുരന്തത്തില്‍ ഒരേ സമയം നിരവധി വിമാനങ്ങൾ ആകാശത്ത് പറക്കുകയായിരുന്നു. എയര്‍ഷോയിലെ കമന്‍റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യം വിവരിക്കുകയായിരുന്നു, പശ്ചാത്തലത്തിൽ ദേശഭക്തി ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.