24.3 C
Kottayam
Saturday, June 6, 2026

അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; മലയാളം പോസ്റ്റര്‍ പങ്കുവെച്ച് എമിലിയോനോ മാര്‍ട്ടിനെസ്

Must read

ബ്യൂണസ് അയേഴ്സ്: കേരളത്തിന്‍റെ ഫുട്ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും ശ്രദ്ധിക്കുന്നതിന് പുതിയൊരു ഉദാഹരണം കൂടി. പുള്ളാവൂര്‍ പുഴയിലെ ലിയോണല്‍ മെസിയുടെയും നെയ്‌മറിന്‍റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും കട്ടൗട്ടിന്‍റെ ചിത്രം ഫിഫ പങ്കുവെച്ചതിന് പിന്നാലെ അര്‍ജന്‍റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് കേരളത്തിലെ അര്‍ജന്‍റീന ആരാധകര്‍ തയ്യാറാക്കിയ പോസ്റ്റര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുകയാണ്.

ഖത്തറിലേക്കുള്ള അര്‍ജന്‍റീനന്‍ ടീമിനെ പരിശീലകന്‍ സ്‌കലോണി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ തയ്യാറാക്കിയ ചിത്രമാണിത്. ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പ്രധാന ഗോളിയാണ് എമിലിയാനോ മാര്‍ട്ടിനെസ്. 

ഖത്തര്‍ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അർജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പോളണ്ട്, മെക്സിക്കോ എന്നിവരാണ് മെസിപ്പടയുടെ മറ്റ് രണ്ട് എതിരാളികൾ. പരാജയമറിയാത്ത 35 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലോകകപ്പിന് മുന്നോടിയായി സ്‌കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്.

- Advertisement -

- Advertisement -

ലിയോണല്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, പൗളോ ഡിബാല തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്‌ക്വാഡിലുണ്ട്.

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീനയുടെ 26 അംഗ ടീം

Goalkeepers: Emiliano Martinez, Franco Armani,Geronimo Rulli.

- Advertisement -

Defenders: Gonzalo Montiel, Nahuel Molina, German Pezzella, Cristian Romero, Nicolas Otamendi , Lisandro Martinez, Juan Foyth, Nicolas Tagliafico, Marcos Acuna.

Midfielders: Leandro Paredes, Guido Rodriguez, Enzo Fernandez, Rodrigo De Paul, Exequiel Palacios , Alejandro Gomez, Alexis Mac Allister.

Forwards: Paulo Dybala, Lionel Messi, Angel Di Maria, Nicolas Gonzalez, Joaquin Correa, Lautaro Martinez, Julian Alvarez.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week