റിയാദ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ബത്ഹയില്‍ റിയാദ് ബാങ്കിന് സമീപം ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാന് കുഞ്ഞിമുഹമ്മദിന്റെ മകന് ശഫീഖ് (43) ആണ് മരിച്ചത്. കിങ് ഫഹദ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ നില ഗുരുതരമായി, ഉച്ചയോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി, മക്കള്‍: അസ്ന, ശാലു. സഹോദരന് സൈതലവി ദമ്മാമിലുണ്ട്.
ദുബായ് പാസന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കണ്ണൂര്‍ കാഞ്ഞിരോട് (ചക്കരക്കല്ല്) മഠത്തിലെ വളപ്പില്‍ പുതിയ പുരയില്‍ മുസ്തഫ (45) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി എന്‍ എം സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ ചെരട്ടെന്റകത്ത് കമാലിന്റെയും മഠത്തിലെ വളപ്പില്‍ സൈനബയുടെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഷിഫ, സിനാന്, സിദാന്.