അ‍ർജുന തിളക്കത്തിൽ രണ്ട് മലയാളികൾ, അഭിമാനമായി എച്ച് എസ് പ്രണോയി, എൽദോസ് പോൾ; ശരത് കമലിന് ഖേല്‍രത്ന

ന്യൂഡല്‍ഹി: രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അർജുന പുരസ്കാരം. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‍ലറ്റ് എല്‍ദോസ് പോളിനുമാണ് അർജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന. ഇക്കുറി ബർമിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. നവംബർ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും. 

അർജുന പുരസ്കാരം കുടുംബത്തിനും പരിശീലകൻ ഗോപീചന്ദിനും സമർപ്പിക്കുന്നുവെന്ന് ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയി. കരിയറിൽ ഇതുവരെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് പുരസ്കാരം. രാജ്യത്തിന്റെ അംഗീകാരം കൂടുതൽ മികച്ച പ്രകടനത്തിനുള്ള പ്രചോദനമെന്നും മലയാളി കൂടിയായ പ്രണോയ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News