തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്പുകള് ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് വിക്ടേഴ്സ് ചാനലിലൂടെ സൃഷ്ടികള്‍ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗിനു സംവിധാനം ഉണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷന് രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ അറിയിച്ചു.