24.9 C
Kottayam
Friday, June 5, 2026

ഇസ്രയേൽ സൈന്യത്തിൽ രണ്ട് ഇന്ത്യന്‍ യുവതികളും ;ഒരാൾ കമാൻഡോയും മറ്റെയാൾ ഫ്രണ്ട്‌ലൈൻ യൂണിറ്റ് മേധാവിയും

Must read

ജറുസലേം: ഹമാസിനെതിരെയുള്ള യുദ്ധം എട്ടാം ദിനത്തിലേയ്ക്ക് കടന്ന് ശക്തമാകുന്നതിനിടെ ഇസ്രയേൽ സേനയുടെ ഭാഗമായി രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നതായി വിവരം. ഗുജറാത്ത് വംശജരായ രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കമ്മ്യൂണിക്കേഷൻ ആന്റ് സൈബർ സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥയും ഫ്രണ്ട് ലൈൻ യൂണിറ്റിന്റെ ചുമതലയുമുള്ള നിഷയും കമാൻഡോ പരിശീലനം നേടുന്ന റിയയുമാണ് ഈ യുവതികൾ എന്നാണ് വിവരം. ഇസ്രയേൽ സൈന്യത്തിൽ സ്ഥിരനിയമനത്തിനായുള്ള പരിശീലനത്തിലാണ് റിയയിപ്പോൾ.

നിഷയുടെയും റിയയുടെയും പിതാക്കൻമാരായ ജീവാഭായ് മുലിയാസിയയും സാവ്‌ദാസ് ഭായ് മുലിയാസിയയും ഗുജറാത്തിലെ കൊത്താഡി ഗ്രാമത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്ക് മുൻപ് ഇവർ ഇസ്രയേലിലേയ്ക്ക് കുടിയേറുകയായിരുന്നു. ഇസ്രയേൽ പൗരത്വം നേടുകയും ചെയ്തു. ടെൽ അവീവിൽ കട നടത്തുകയാണ് ജീവാഭായ്.

ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്‌ത് അതിർത്തികളിൽ കഴിഞ്ഞ രണ്ട് വർഷമായി മകൾ നിഷ ഇസ്രയേൽ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി ജീവാഭായ് പറഞ്ഞു. കഴിഞ്ഞതവണ ടെൽ അവീവ് സന്ദ‌ർശിച്ചപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയും ഭാര്യയും ജീവഭായുടെ വീട്ടിലെത്തിയിരുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായി നിഷയും റിയയും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.

- Advertisement -

ഇസ്രയേലിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. പുരുഷൻമാർക്ക് രണ്ട് വർഷവും എട്ട് മാസവും സ്ത്രീകൾക്ക് രണ്ട് വർഷവുമാണ് നിർബന്ധിത സൈനിക സേവനത്തിന്റെ കാലാവധി.

- Advertisement -

ശാരീരിക- മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നത്. കലാകാരൻമാർക്കും കായിക രംഗത്തുള്ളവർക്കും 75 ശതമാനം ഇളവ് അനുവദിക്കും. ഇസ്രയേൽ പ്രതിരോധ സേനയിൽ ഏകദേശം തുല്യ അനുപാതത്തിലാണ് സ്ത്രീകളും പുരുഷൻമാരുമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week