തിരുവനന്തപുരം: നാലാഞ്ചിറയില്‍ ട്യൂഷന് പോയ രണ്ടു പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെയാണ് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുതറിപ്പിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ വാഹനമിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മണ്ണന്തല പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


