കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനിന് ശേഷം ഇരുവരും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ശേഷം രണ്ടു പേരും സ്റ്റേഷനിലേക്ക് വന്നിട്ടില്ല. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു. രക്ഷാപ്രര്‍ത്തനത്തിന് പോയ പോലീസുകാരും നാട്ടുകാരുമടക്കം നിരവധി പേര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കമുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News