Home-bannerKeralaNewsRECENT POSTSTop Stories
ബാറിലെ ആക്രമണം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി
തൊടുപുഴ: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നു പുറത്താക്കി. ഡിവൈഎഫ് മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പുറത്താക്കിയത്. തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ചതയദിനത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മദ്യം ചോദിച്ച് എത്തിയ ഡിവൈഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച് പണം തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News