29.4 C
Kottayam
Friday, June 5, 2026

Union budget 2024:അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ നൽകും,300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം’പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Must read

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമന്റെ ആറാമത്തെ ബഡ്ജറ്റാണിത്.

മോദി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. വരുന്ന അഞ്ച് വർഷത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ നിർമല സീതാരാമൻ ഇടക്കാല ബഡ്ജറ്റിൽ അവതരിപ്പിച്ചു.

💼കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറൽ പദ്ധതി തുടർന്നു. മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും.

💼പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.

- Advertisement -

💼ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.

- Advertisement -

💼നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാ‌ർ പദ്ധതിയിടുന്നത്. പ്രശ്നങ്ങൾ പരിശോധിച്ച് പ്രസക്തമായ ശുപാർശകൾ നൽകുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.

💼ജൂലായിലെ സമ്പൂർണ ബഡ്‌ജറ്റിൽ സർക്കാർ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് അവതരിപ്പിക്കും.

- Advertisement -

മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും.

💼ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള നികുതി നിരക്കുകൾ മാറ്റമില്ലാതെ തുടരും.

💼സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം നൽകും. അടുത്ത അഞ്ച് വർഷം 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

💼റെയിൽവേ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week