24.6 C
Kottayam
Monday, May 20, 2024

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം:തൃശൂരിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

Must read

തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ വീണു മരിച്ചു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരവെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഇവര്‍ ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

മംഗളൂരു എക്‌സ്പ്രസും അമൃത എക്‌സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോള്‍ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിദ്യാര്‍ഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week