23.9 C
Kottayam
Thursday, June 4, 2026

സിനിമയെ വെല്ലുന്ന ചേസിംഗ്,കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട

Must read

കോട്ടയം: തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു (28), മുണ്ടക്കയം സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിലായിരുന്നു പോലീസിന്റെ ലഹരിവേട്ട.ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം മുണ്ടക്കയം, തലയോലപറമ്പ്, വൈക്കം പോലിസിന്റ സഹകരണത്തോടെ പിടികൂടിയത്. ഇവരിൽ നിന്നും നൂറ് കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു.

എറണാകുളം ഭാഗത്തുനിന്നാണ് രണ്ടുപേരും കാറില്‍ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട് മുക്കില്‍വെച്ച് പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടുപോയി. തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്‍ന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ കാറുമായി മുന്നോട്ടുപോയ രണ്ടാമനെ പോലീസ് സംഘം പിന്തുടര്‍ന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തുവെച്ചും പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. എവിടെനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, എവിടെ വിതരണം ചെയ്യാനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് , പാലാ ഡി വൈ എസ് പി ഗിരീഷ് പി. സാരഥി , വൈക്കം ഡി വൈ എസ് പി എ.ജെ തോമസ് , നർക്കോട്ടിക് സെൽ ഡി വൈ എസ് പി സി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week