KeralaNews

പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചു; രക്ഷകന്‍ ചമഞ്ഞവന്‍ തന്നെ പീഡകനായി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കള്‍ അറസ്റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തന്‍വീട് അന്‍വര്‍ഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസില്‍ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടന്‍, കല്‍കൂന്തല്‍ സ്വദേശി രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെണ്‍കുട്ടി പ്ലസ്വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അന്‍വര്‍ഷായെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു.

ശല്യം തുടര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ശ്രീക്കുട്ടന്‍ അന്‍വര്‍ഷായെ ഭീഷണിപ്പെടുത്തിയതോടെ ശല്യം നിലച്ചു. അതിന്റെ പേരില്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശ്രീക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു. കേസില്‍ ശ്രീക്കുട്ടനെയും സുഹൃത്ത് രാജേഷിനെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടി.

അടൂരിലായിരുന്ന അന്‍വര്‍ഷാ നെടുങ്കണ്ടത്ത് എത്തിയതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പോലീസ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടുകയായിരിന്നു. ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്ഐ കെ ദിലീപ്കുമാര്‍, എഎസ്ഐ കെസി ഹരികുമാര്‍, എസ്സിപിഒ സന്തോഷ്‌കുമാര്‍, സിപിഒമാരായ പ്രശാന്ത് മാത്യു, സതീഷ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button