28.4 C
Kottayam
Saturday, June 6, 2026

സൗഹൃദം മുതലെടുത്ത് ഹണിട്രാപ്പ്; യുവാവിൽ നിന്ന് പത്ത് ലക്ഷം തട്ടിയവർ പിടിയിൽ

Must read

മലപ്പുറം: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ. യാസ്‌മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരെയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ ഒരു മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനിൽ നിന്ന് ഇരുവരും പണം തട്ടിയെടുത്തതായാണ് പരാതി.

പരാതിക്കാരൻ മുൻപ് മുംബയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാൾക്ക് ഹിന്ദി സംസാരിക്കാൻ അറിയാം. അതുകൊണ്ട് കടയിലെത്തിയ യാസ്‌മിൻ ആലവുമായി കാര്യങ്ങൾ സംസാരിച്ചിരുന്നത് പരാതിക്കാരനായിരുന്നു.

- Advertisement -

- Advertisement -

പിന്നാലെ യുവാവുമായി യാസ്‌മിൻ സൗഹൃദത്തിലായി. ഒടുവിൽ യാസ്‌മിൻ ആലം യുവാവിനെ താമസസ്ഥലത്ത് എത്തിക്കുകയും ഖദീജയെ ഉപയോഗിച്ച് ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നു. പരാതിക്കാരനും ഖദീജയും തമ്മിലുളള സ്വകാര്യ ദൃശ്യങ്ങൾ യാസ്‌മിൻ ആലം വീഡിയോയിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യാസ്‌മിൻ ആലം പലതവണയായി യുവാവിൽ നിന്നും പണം തട്ടിയെടുത്തു.

പത്ത് ലക്ഷം രൂപ പലതവണകളിലായി യുവാവ് യാസ്‌‌മിന് അയച്ചുകൊടുത്തിരുന്നു. ഒടുവിൽ പണം കൊടുക്കാൻ വേറെ വഴിയില്ലാതെ വന്നതോടെ പരാതിക്കാരൻ ബംഗളൂരുവിലുളള സഹോദരിയോട് പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ ഇക്കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് കുറ്റിപ്പുറം പൊലീസിന് പരാതി നൽകി.

- Advertisement -

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് പരാതിക്കാരനുമായുളള വീഡിയോകളും ചിത്രങ്ങളും അക്കൗണ്ട് വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇൻസ്പെക്ടർ കെ നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ എം യാസിർ, എസ് ഐ ശിവകുമാർ, എ എസ് ഐമാരായ സുധാകരൻ, സഹദേവൻ, എസ് സി പി ഒമാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി പി ഒ മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week