CrimeKeralaNews

സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും തുടര്‍ന്ന് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല, ചക്കു പാലം, അഞ്ചാംമൈലില്‍, മുകളിയില്‍ വീട്ടില്‍ മഹേഷ് ജോര്‍ജ്(32), ഇടുക്കി ഉടുമ്പന്‍ചോല ചക്കു പാലം അഞ്ചാംമൈലില്‍ ഷിബു ജോര്‍ജ്ജ്(28) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം വളഞ്ഞമ്പലം ഭാഗത്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. 2019 ജനുവരി ആറാം തീയതി പരാതിക്കാരനെ ഒരു സ്ത്രീ ഓഫീസില്‍ വിളിച്ച് ഒരു ജോലി വേണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ സ്ത്രീയോട് നേരിട്ട് ഓഫീസില്‍ വരാന്‍ പറയുകയുമായിരുന്നു. 2019 ജനുവരി ഒമ്പതിന് ഈ സ്ത്രീ വീണ്ടും വിളിച്ചു ഓഫീസിലേക്ക് വരാന്‍ ആണെന്നും സ്ഥലം അറിയില്ല എന്നും പറഞ്ഞു. ഈ സമയത്ത് ഓഫീസിന് പുറത്തായിരുന്നു പരാതിക്കാരന്‍ നില്‍ക്കുന്ന സ്ഥലം ചോദിച്ച അവിടെ ചെല്ലാം എന്ന് പറഞ്ഞു.

പരാതിക്കാരന്‍ കാറില്‍ അവിടെ ചെന്ന് സമയം ഷാഡോ പോലീസ് ആണെന്ന് പറഞ്ഞ് പ്രതികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാറിന്റെ പിറകിലെ സീറ്റില്‍ കയറ്റി ഇരുത്തുകയും ചെയ്തു. കൈ കൂട്ടി കെട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്ത് ഇടിച്ചതില്‍ നാലു പല്ലുകള്‍ ഇളകിപ്പോയി. പരാതിക്കാരന്റെ മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന 12500 രൂപയും നാലര പവന്‍ തൂക്കമുണ്ടായിരുന്ന വെള്ളി ചെയിനും സംഘം തട്ടിയെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button