27.5 C
Kottayam
Sunday, June 7, 2026

അസാധാരണ പ്രതിസന്ധി.അനിശ്ചിതത്വം, ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെച്ചു

Must read

സാൻഫ്രാൻസിസ്കോ:ട്വിറ്ററിൽ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷം കമ്പനിയിൽ അവസാനിച്ച ചുരുക്കം മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവരാണ് ഒടുവിൽ രാജിവച്ചത്.

ഇതോടെ ട്വിറ്ററിൽ വലിയ അനിശ്ചിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതിലും അവരുടെ വിശ്വാസ്യത കാക്കുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോബിൻ വീലർ. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ട്വിറ്റർ ടീമംഗങ്ങളുമായി സംസാരിച്ചപ്പോഴും തീരെ ആശാവഹമല്ലാത്ത പ്രസ്താവനകളാണ് നടത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന. കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്റെ തുറന്നുപറച്ചിൽ. ജീവനക്കാർക്കിടയിൽ വലിയ നിരാശയാണ് അവശേഷിക്കുന്ന പഴയ നേതൃത്വത്തിന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്. 

- Advertisement -

കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റര്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലിലാണ് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോണ്‍ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലില്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയില്‍.

- Advertisement -

വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാര്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിന്‍റെ നിര്‍ദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താന്‍ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലില്‍ വിശദമാക്കിയ പോളിസി മാറ്റങ്ങള്‍ എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നല്‍കുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വര്‍ക്ക് ഫ്രെം ഹോം രീതി താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റര്‍ സ്വീകരിച്ചിരുന്നു.  ട്വിറ്റര്‍ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week