24 C
Kottayam
Sunday, June 7, 2026

ഇലോണ്‍ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു,പിരിച്ചുവിടപ്പെട്ടവരിൽ എട്ടു മാസം ഗർഭിണിയും

Must read

സാന്‍സ്ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇത്തരത്തില്‍ പുറത്താക്കപ്പെട്ട എട്ടാം മാസം ഗര്‍ഭിണിയായ യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ട്വിറ്ററില്‍ പ്രൊഡക്ട് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ കണ്ടന്‍റ് മാര്‍ക്കറ്റിംഗ് മാനേജറായി ജോലി ചെയ്തിരുന്ന റേച്ചല്‍ ബോണിന്‍റെ കുറിപ്പാണ് വൈറലായിട്ടുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റേച്ചലിനെ ട്വിറ്റര്‍ പുറത്താക്കിയത്. ലാപ്ടോപ്പിന് സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോഴാണ് ജോലി നഷ്ടമായ വിവരം റേച്ചല്‍ അറിയുന്നത്. ഇലോണ്‍ മസ്ക് ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്. സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസിലെ കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലെ അവസാന ദിവസമായിരുന്നു. എട്ട് മാസം ഗര്‍ഭിണിയാണ് ഒപ്പം ഒന്‍പത് മാസമുള്ള കുഞ്ഞുമുണ്ട്. ലാപ്ടോപ്പിന് ആക്സസ് നഷ്ടമായി. ജോലി ചെയ്യുന്ന ഇടത്തെ സ്നേഹിക്കൂ എന്നാണ് റേച്ചല്‍ ജോലി നഷ്ടമായതിനേക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ട്വിറ്റര്‍ ജീവനക്കാരന്‍ കൂട്ടപ്പിരിച്ചുവിടലിനേക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് റേച്ചലിന്‍റെ കുറിപ്പ് പുറത്ത് വരുന്നത്.

വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് നിങ്ങളുടെ മെയിലുകള്‍ പരിശോധിക്കു, സ്പാം ഫോള്‍ഡര്‍ അടക്കമുള്ളവ പരിശോധിക്കൂ, നിങ്ങളുടെ റോളിനേക്കുറിച്ച് അതില്‍ നിന്ന് വ്യക്തമാകും. ജോലി നഷ്ടമാകാത്തവര്‍ക്ക് അത് സംബന്ധിച്ച് പുതിയ മെയില്‍ ലഭിക്കുമെന്നുമാണ്  ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഇത്തരത്തില്‍ പിരിച്ചുവിട്ട് മുന്‍ജീവനക്കാര്‍ നിയമപരമായി ട്വിറ്ററിനെതിരെ നീങ്ങുകയാണ്. മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിട്ടെന്നാണ് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ആഗോള തലത്തില്‍ പുതിയ രൂപം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഇലോണ്‍ മസ്ക് കൂട്ടപ്പിരിച്ചുവിടലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week