24.1 C
Kottayam
Monday, June 8, 2026

Twitter:ബ്ലൂടിക്ക് പേമെന്‍റ് മേധാവിയെ അടക്കം പിരിച്ചുവിട്ട് ട്വിറ്റര്‍; 10 ശതമാനം ജീവനക്കാര്‍ക്ക് ജോലി പോയി

Must read

സന്‍ഫ്രാന്‍സിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്.  ട്വിറ്ററിന്‍റെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനും അക്കൂട്ടത്തിലുണ്ട്.മസ്‌ക് നൽകിയ  ഡെഡ്‌ലൈനുകളിൽ ഓഫീസിൽ കിടന്നുറങ്ങി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ജീവനക്കാരിൽ ഒരാളാണ് എസ്തർ.

പ്ലാറ്റ്‌ഫോർമർ ന്യൂസ് മാനേജിങ് എഡിറ്റർ സോ ഷിഫറാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ദി വെർജിലെ അലെക്‌സ് ഹെൽത്തും ക്രോഫോർഡ് ഉൾപ്പെടെയുള്ള ജീവനക്കാരെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  ട്വിറ്ററിൽ പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന.

അതിന്റെ ഭാ​ഗമായാണ് പിരിച്ചുവിടലുകളെന്നാണ് പറയപ്പെടുന്നത്. ക്രോഫോർഡ് ട്വിറ്ററിന്റെ നേതൃത്വ നിരയിലേക്ക് മസ്കിന്റെ നേതൃത്വത്തിലാണ്. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്. 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

- Advertisement -

2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക് നേരത്തെ രം​ഗത്തെത്തിയത് ഏറെ ചർച്ചായിയരുന്നു. ജീവനക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയായിരുന്നു ഇത്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്. 

- Advertisement -

മുമ്പ്, ആ റോൾ ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ താൻ എപ്പോൾ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്.

മസ്‌ക് തന്റെ വളർത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തിയത്. തൻറെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും അദ്ദേഹം പരിഹസിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week