32.8 C
Kottayam
Friday, May 3, 2024

ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടും ട്വിറ്റർ പൂട്ടി, അവശേഷിയ്ക്കുന്ന മൂന്ന് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Must read

മുംബൈ:: പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകൾ പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്. ബംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ലധികം ജീവനക്കാരിൽ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. 

ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷമുള്ള പരിഷ്കാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ബെംഗളൂരുവിലെ ഓഫീസിൽ പ്രവർത്തിക്കുന്നത് അധികവും എഞ്ചിനീയർമാരാണ്. ഇവർ അമേരിക്കയിലെ ട്വിറ്ററിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്.

ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തിൽ ആകെ മൂന്ന് ജീവനക്കാർ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഏറ്റവും ഉയർന്ന സ്ഥാനത്ത് പ്രവർത്തിക്കുന്ന ഇവർ മൂവരോടും ഇനി വർക് ഫ്രം ഹോമിലേക്ക് മാറാനും വീട്ടിലിരുന്ന് തുടർന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.

2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള ഓഫീസുകൾ പൂട്ടുകയും ചെയ്തു. മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്ക് മുതൽ ആൽഫബെറ്റ് ഇങ്ക് വരെയുള്ള യുഎസ് ടെക് ഭീമൻമാരുടെ ഒരു പ്രധാന വളർച്ചാ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടുന്നു.ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഓഫീസ് ട്വിറ്റർ അടച്ചുപൂട്ടുന്നതിലൂടെ സൂചിപ്പിക്കുന്നത് ഇലോൺ മാസ്ക് ഇപ്പോൾ  വിപണിക്ക് പ്രാധാന്യം നൽകുന്നില്ല എന്നതാണ്. 

44 ബില്യൺ ഡോളർ കരാറിൽ  ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് പരിഷകരണങ്ങൾ വരുന്നത്. കനത്ത നഷ്ടം നേരിട്ട മസ്കിന് ചെലവ് കുറയ്ക്കാൻ വിവിധ മാർഗങ്ങളാണ് തേടേണ്ടി വന്നത്. പാപ്പരത്തത്തെക്കുറിച്ചുള്ള ആശങ്ക വരെ ഉയർന്നു വന്നിരുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തിയതും ഓഫീസുകൾ അടച്ചുപൂട്ടുന്നതും ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week