30 C
Kottayam
Friday, May 17, 2024

ട്വിറ്റർ നിയന്ത്രണം മസ്‌കിന്റെ കൈകളില്‍; സിഇഒ പരാഗ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Must read

സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടൻ പോസ്റ്റും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു.

ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നു പിന്നാക്കം പോയ മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശിച്ച പ്രകാരം കരാർ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മസ്കിന്റെ നടപടികൾ.

ഇന്നലെ ട്വിറ്ററിൽ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. ബുധനാഴ്ച, ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നതിനാണ് (സിങ്ക്–ഇൻ) സിങ്കുമായി എത്തിയതെന്ന് വി‍ഡിയോ പങ്കുവച്ച് മസ്ക് പറഞ്ഞു.

സന്ദര്‍ശനത്തിന്റെ വീഡിയോ മസ്‌ക് തന്നെ ട്വിറ്ററില്‍ പങ്കു വെച്ചിട്ടുമുണ്ട്. കയ്യില്‍ ഒരു സിങ്കുമായി ട്വിറ്റര്‍ ആസ്ഥാനത്തെത്തുന്ന മസ്‌കിനെ വീഡിയോയില്‍ കാണാം. ‘സിങ്ക് ഇന്‍ ആകാന്‍ സിങ്കുമായി എത്തുന്നു’ എന്ന രസകരമായ ഒരു കുറിപ്പും ഒപ്പമുണ്ട്. ട്വിറ്ററിലെ പുതിയ ഉത്തവാദിത്വവുമായി പൊരുത്തപ്പെടാനാണ് (sink in) സിങ്കുമായി ഓഫീസിലെത്തിയതെന്നാണ് മസ്ക് പറയുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് 4400 കോടി ഡോളറിന് (ഏകദ്ദേശം 3.36 ലക്ഷം കോടി രൂപ) ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. പിന്നീട് വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ ഏറ്റെടുക്കലില്‍ നിന്ന് മസ്‌ക് പിന്മാറിയതായും വാര്‍ത്തയുണ്ടായിരുന്നു. നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ഒടുവില്‍ മസ്‌ക് തന്റെ ബയോയില്‍ ‘ചീഫ് ട്വീറ്റ്’ എന്ന് കുറിക്കുകയും ട്വിറ്ററിന്റെ ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week