കൊല്ലം: മാടന്‍നടയില്‍ സഹോദരി ഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വന്‍ വഴിത്തിരിവ്. താന്‍ ഒളിച്ചോടിയതല്ലെന്നും സഹോദരി ഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22 ന് മധുരയില്‍ നിന്നാണ് പരാതിക്കാരിയായ യുവതിയും ഇവരുടെ സഹോദരി ഭര്‍ത്താവിനെയും ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് കൊല്ലം വെസ്റ്റ് പോലീസില്‍ തന്നെ സഹോദരി ഭര്‍ത്താവ് തട്ടിക്കൊണ്ട് പോയതാണെന്ന് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് താന്‍ ഒളിച്ചോടിയതല്ലെന്നും സഹോദരി ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമുള്ള യുവതിയുടെ മൊഴി പ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും യുവതിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരി ഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍ നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പോലീസിനോട് പറയാതിരുന്നതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇരുവരേയും ഇരവിപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ 22നാണ് മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടില്‍ പരാതിക്കാരിയായ ഐശ്വര്യ എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു.
ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പോലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. റെയില്‍വെ പോലീസില്‍ നിന്നും ലഭിച്ച ഫോട്ടോ കണ്ട് പോലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.