തിരുവനന്തപുരം: തെക്കന്‍ തീരത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി അറബിക്കടലില്‍ രൂപം കൊള്ളുന്നത് ഇരട്ട ചുഴലിക്കാറ്റ്എന്ന് സൂചന. ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നും ഒമാന്‍ തീരത്തോട് ചേര്‍ന്നും രണ്ട് വന്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നതായാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.രണ്ടു ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റായി ആഞ്ഞടിച്ചാല്‍ 120 വര്‍ഷത്തിനുശേഷമുള്ള ആദ്യ ഇരട്ടച്ചുഴലിയാവും ഇത്.
തീരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും മറ്റും അവധിയടക്കം നല്‍കി സര്‍വ്വസംവിധാനങ്ങളും ഒരുക്കി അധികൃതര്‍ തയ്യാറാണെങ്കിലും ഇരട്ടച്ചുഴലിയായി രൂപപ്പെട്ടാല്‍ അതിന്റെ പ്രഹരശേഷി എത്രയാണെന്ന് പ്രവചിയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. കാലാവസ്ഥാ കേന്ദ്രം സൂഷ്മമായി സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്