25.5 C
Kottayam
Friday, June 5, 2026

ട്വന്റി20-ആംആദ്മി പാര്‍ട്ടി സഖ്യം വേര്‍പിരിഞ്ഞു,കാരണം കെജ്രിവാളിനെ അറിയിച്ചതായി സാബു ജേക്കബ്

Must read

കൊച്ചിന്: ട്വന്റി20 പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും വേര്‍പിരിയുന്നു. ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണു പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും മുന്നണിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനോ ഒരു പൊതുമിനിമം പരിപാടി തയാറാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ആയതിനാല്‍ പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം തുടരുന്നതു രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി 20യ്ക്കു ഗുണകരമാകില്ലന്നു ബോധ്യപ്പെട്ടതിനാലാണു തീരുമാനമെന്നു സാബു എം.ജേക്കബ് പറഞ്ഞു. സഖ്യം പിരിയുന്നതു സംബന്ധിച്ച ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് ഔദ്യോഗിക അറിയിപ്പ് ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും സാബു എം.ജേക്കബ് പറഞ്ഞു.

കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണു കേരളം കടന്നുപോകുന്നത്. അഴിമതിയും ധൂര്‍ത്തും കുറ്റകൃത്യങ്ങളും വര്‍ഗീയതയും പെരുകിവരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കരാളഹസ്തങ്ങളില്‍നിന്നു കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി20 ശക്തമായി പ്രവര്‍ത്തിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

2022 മേയ് 15നാണു കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടില്‍ നടന്ന മഹാസമ്മേളനത്തില്‍വച്ചു സാബു എം. ജേക്കബും അരവിന്ദ് കേജ്രിവാളും ചേര്‍ന്ന് പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം കേരളത്തില്‍ പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week