24.8 C
Kottayam
Friday, June 5, 2026
No menu items!

കറണ്ടുപോയ തക്കംനോക്കി വീട്ടില്‍ കയറിയ മോഷ്ടാക്കളെ പഞ്ഞിക്കിട്ട് ഇരുപതുകാരി

Must read

ഗാന്ധിനഗര്‍: കറണ്ട് പോയ തക്കംനോക്കി വീട്ടില്‍ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം ലഭിച്ച ഒന്നാം വര്‍ഷ ബിഎസ്സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്.

ആയോധനകലയില്‍ ലഭിച്ച പരിശീലനം മോഷ്ടാക്കളുമായുള്ള മല്‍പ്പിടിത്തത്തില്‍ തനിക്ക് തുണയായെന്ന് റിയ പറയുന്നു. ആക്രമണത്തില്‍ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തായിരുന്നു. അമ്മയും സഹോദരിയും ഉറക്കമായിരുന്നു. റിയ തന്റെ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരുന്ന് പഠിക്കുമ്പോഴാണ് കള്ളന്‍മാര്‍ റിയയുടെ വീട്ടില്‍ കയറുന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയത് മാത്രമേ മോഷ്ടാക്കള്‍ക്ക് ഓര്‍മ്മയുള്ളൂ. കള്ളന്മാര്‍ വീട്ടില്‍ കയറിയതും കറണ്ട് വന്നതും ഒരേ സമയത്തായിരുന്നു. ഇരുമ്പ് ദണ്ഡുമായി കള്ളന്‍ റിയയെ ആക്രമിച്ചു. എന്നാല്‍ മനസാന്നിധ്യം നഷ്ടപ്പെടാതെ റിയ കള്ളനെ ശക്തമായി നേരിടുകയായിരുന്നു.

അടി കൊണ്ട് വീഴുമെന്ന് മനസിലായതോടെ കള്ളന്റെ രക്ഷയ്ക്കായി മറ്റ് രണ്ട് കൂട്ടാളികളുമെത്തി. ഇവര്‍ക്കും പൊതിരെ തല്ലുകിട്ടി. അവസാനം ഇവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. റിയ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week