KeralaNews

ദീപുവിന്റെ കുടുംബത്തെ ട്വന്റി-ട്വന്റി ഏറ്റെടുക്കും; സാബു എം ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്റെ കുടുംബത്തെ 20-20 പ്രസ്ഥാനം ഏറ്റെടുക്കുന്നതായി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഇന്ന് ദീപുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീപുവിന്റെ മരണ കാരണം തലക്കേറ്റ അടി’

ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച രണ്ട് ദിവസമായി തുടരുന്ന തർക്കങ്ങൾക്ക് അറുതിയായി. കിഴക്കമ്പലത്ത് സംഘര്ഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വിശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ  രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും  മരണത്തിന് ആക്കം കൂട്ടി.  ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടു പോയി. ട്വന‍്റി ട്വന്‍റി – സിപിഎം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്. ട്വന്‍റി ട്വന്റി നഗറിൽ ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഒരാഴ്ച മുൻപ് തങ്ങള്‍ക്കൊപ്പം കൈപിടിച്ചു നടന്ന ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പൊസിറ്റീവായതിനാൽ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കിയില്ല. 

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്

ദീപുവിന്റെ സംസ്ക്കാരച്ചടങ്ങിലടക്കം കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടിയതിന് സാബു എം ജേക്കബ് അടക്കം കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസെടുക്കും. ദീപുവിന്‍റെ സംസ്കാരം കഴിഞ്ഞ് 12 മണിക്കൂർ പിന്നിടും മുൻപാണ് കുന്നത്തുനാട് പൊലീസിന്‍റെ നടപടി. കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്വന്‍റി ട്വന്‍റി നഗറിലും ദീപുവിന്‍റെ വീട്ടിലും ഒത്തുകൂടിയെന്നാണ് കേസ്. സാബു ജേക്കബ് അടക്കം 30 പേർ പ്രതികളാണ്. കണ്ടാലറിയാവുന്ന ആയിരം പേ‍ർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്ക് നോട്ടീസ് അയക്കും. പൊലീസിനെ ഉപയോഗിച്ച് സിപിഎം വൈരാഗ്യം തീർക്കുകയാണെന്ന് ട്വന്‍റി ട്വന്‍റി ആരോപിച്ചു. ദീപുവിന്‍റെ വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോയെന്ന് സാബു എം ജേക്കബ് ചോദിച്ചു. ഗൂഡാലോചനാക്കുറ്റത്തിൽ സിപിഎം എംഎൽഎ അടക്കം ആരോപണവിധേയരായ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. സമാന ആവശ്യം കോൺഗ്രസും മുന്നോട്ട് വെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button