24.9 C
Kottayam
Friday, June 5, 2026

ഇരുപത്തിയേഴുകാരിയുടെ മൃതദേഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ

Must read

സേ​ലം: ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യായ യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ. സംഭവത്തിൽ സേലം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കു​മ​ര​സ്വാ​മി​പ്പ​ട്ടി ന​ടേ​ശ​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ബാം​ഗ്ലൂ​ർ സ്വ​ദേ​ശി പ്ര​താ​പിന്റെ ഭാ​ര്യ തേ​ജ് മൊ​ണ്ഡ​ൽ (27) ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് യു​വ​തി ഇ​വി​ടെ താ​മ​സ​മാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി കു​മ​ര​സ്വാ​മി​പ്പ​ട്ടി​യി​ൽ ബ്യൂ​ട്ടീ​സ്പാ ന​ട​ത്തി​യി​രു​ന്ന തേ​ജ് മൊ​ണ്ഡ​ലി​ന്‍റെ യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വ് പ്ര​ദീ​പ് വീ​ട്ടു​ട​മ ന​ടേ​ശ​നെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ന​ടേ​ശ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട്ടീ​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട് തു​റ​ന്ന് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് സ്യൂ​ട്ട്കെ​യ്സി​ൽ അ​ട​ച്ചു വ​ച്ച നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ പോ​ലീ​സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ കോൾ വിവരങ്ങൾ അടക്കം എടുത്താണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week