കൊച്ചി:ലെറ്റുകള്‍ അണച്ച് എംഎല്‍എയ്ക്കതിരെയുള്ള ട്വന്റി20യുടെ പ്രതിഷേധത്തിനിടെയുണ്ടായ സി.പി.എം-ആക്രമണത്തിൽ .ട്വന്റി20 പ്രവര്‍ത്തകന് ഗുരുതര പരിക്ക് ഏറ്റതായി ആരോപണം.
ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലെ വികസനപ്രവര്‍ത്തനങ്ങളെ പൊലീസിനേയും, ഉദ്യോഗസ്ഥരേയും വെച്ച് തടയുന്ന എം എല്‍ എയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ട്വന്റി20 ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനെതിരെ കെ എസ് ഇബി ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി തടസ്സം സൃഷ്ടിക്കുകയും ചെയ്ത എം എല്‍ എയുടെ അധികാര ദുര്‍ഭരണത്തിനെതിരെ ആയിരുന്നു മേല്‍പ്പറഞ്ഞ പഞ്ചായത്തുകളില്‍ 12.02.2022 ശനിയാഴ്ച വൈകീട്ട് 7 മണി മുതല്‍ 7.15 വരെ ലൈറ്റണച്ച് പ്രതിഷേധിച്ചത്.
പ്രതിഷേധ ദിവസം രാത്രി 7.10-ന് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ വീട്ടില്‍ കുഞ്ഞാറു മകന്‍ ദീപു സി.കെ (38 വയസ്സ്) സ്വഭവനത്തിലെ ലൈറ്റുകള്‍ അണച്ച് ട്വന്റി20യോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതിനെത്തുടര്‍ന്ന് പ്രദേശത്തെ സി പി എം പ്രവർത്തകർ ദീപുവിനെ കൈയ്യേറ്റം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.
അവശനിലയിലായ ദീപുവിനെ വാര്‍ഡ് മെമ്പറും സമീപവാസികളും കൂടി രക്ഷിക്കുകയായിരുന്നു. തദവസരത്തില്‍ വാര്‍ഡ് മെമ്പര്‍ക്കുനേരെ അക്രമം അഴിച്ചു വിടുകയും അസഭ്യം പറയുകയും, കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.സംഭവശേഷവും ദീപുവിന്റെ വീടിന് മുന്നില്‍ ഇവര്‍ തമ്പടിക്കുകയും ചികിത്സാനടപടികള്‍ സ്വീകരിക്കുകയോ, പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു പറയുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.അക്രമത്തെ തുടര്‍ന്ന് തലയ്ക്ക് മര്‍ദ്ദനമേറ്റ ദീപു തിങ്കളാഴ്ച കഠിനമായ തലവേദനയെത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിക്കുകയും അത്യാസന്നനിലയിലാവുകയും അതിനെത്തുടര്‍ന്ന് പഴങ്ങനാട് സമാരിറ്റന്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും സി.റ്റി. സ്‌കാനിങ്ങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്നു തന്നെ ന്യൂറോ സര്‍ജന്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ ഡോക്ടറിന്റെ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ദീപുവിനെ ആലുവ രാജഗിരി ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.
ന്യൂറോ സര്‍ജന്റെ പരിശോധനയില്‍ ദീപുവിന്റെ വയറില്‍ പല സ്ഥലങ്ങളിലായി ചതവുകളും, തലയില്‍ ആന്തരിക രക്തസ്രാവവും കണ്ടെത്തി. പുലര്‍ച്ച ഒരുമണിയോടു കൂടി ദീപുവിന്റെ ആരോഗ്യാവസ്ഥ വഷളാവുകയും അതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. ഇതുവരെയും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലാത്ത ദീപു ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജിവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. കുന്നത്തുനാട് പട്ടിമറ്റം പൊലീസ് സ്‌റ്റേഷനില്‍ നിന്നും മൊഴിയെടുക്കുന്നതിനായി പൊലീസ് ഹോസ്പിറ്റലിലെത്തുകയും അവിടെയുണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ നിഷ അലിയാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വീട്ടുകാരുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളില്‍ സൈനുദ്ദീന്‍ സലാം പറാട്ടുവീട്, അബ്ദുള്‍ റഹ്മാന്‍ പറാട്ടുബിയാട്ടു വീട്, ബഷീര്‍ നെടുങ്ങാടന്‍ വീട്, അസീസ് വലിയപറമ്പില്‍ എന്നിവര്‍ക്കെതിരെ ദീപുവിനെ മര്‍ദ്ദിച്ചതിനെതിരെ പരാതി രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തു.സംഭവത്തിൽ ബന്ധമില്ലെന്ന് സി.പി.എം അറിയിച്ചു.