29.4 C
Kottayam
Saturday, June 6, 2026

ഓൺലൈനിൽ വാങ്ങിയ ടിവി പ്രവർത്തനരഹിതം; 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

Must read

കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും ഓഫർ വില്പനയിൽ വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ടിവി ഒരു തവണ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് റിപ്പയർ ചെയ്തു നൽകുകയോ ടിവിയുടെ വില നൽകുകയോ ചെയ്യാത്ത ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു.

എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോൺ ഓൺലൈൻ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓൺലൈനിൽ വൻ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുൾ എച്ച് ഡി എൽ.ഇ.ഡി ടിവി വാങ്ങിയത്. എന്നാൽ ഇത് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു.

49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിൽ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി പ്രസിഡൻറ് ഡി. ബി. ബിനു , മെമ്പർമാരായ വി.രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് നിർദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week