മൈസൂര്‍: ട്യൂഷന് ക്ലാസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പോസ്കോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് അറസ്റ്റുചെയ്തത്.
അധ്യാപകന് വീട്ടില്‍ നടത്തിയ ട്യൂഷന്‍ക്ലാസില്‍ പഠിക്കാന്‍വന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News