സെവ്റോ: കൊറോണ ഭീതിക്കിടെ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറില്‍ ദ്വീപുകളില്‍ റിക്ടര്‍സ്കെയില്‍ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ചെറിയ രീതിയിലുള്ള വേലിയേറ്റത്തെ കുറിച്ച് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ജപ്പാന്-റഷ്യ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഹവായി സംസ്ഥാനത്താണ് സുനാമി മുന്നറിയിപ്പുള്ളതായി യു.എസ് ഓഷ്യാനിക് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന് അറിയിച്ചു. മറ്റൊരു ഏജന്‍സിയും സുനാമി കാരണം വിനാശം സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹവായി, ജപ്പാന്, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. വേലിയേറ്റ നിരപ്പില്‍ നിന്നു 0.3മീറ്ററിന് മുകളിലായിരിക്കും. വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാധ്യത ഇല്ലെന്നും ജപ്പാന് മെട്രോളജിക്കല്‍ അസോസിയേഷന് അറിയിച്ചു. ഇവര്‍ മറ്റ് വിവരങ്ങളോ മുന്നറിയിപ്പോ നല്‍കിയില്ല. സെവ്റോ പട്ടത്തിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിലായി 218 (135 മൈല്‍)കി.മീറ്ററായാണ് സുനാമി സാദ്ധ്യതയുള്ളതായാണ് യു.എസ് അറിയിച്ചിരുന്നത്.