27.4 C
Kottayam
Thursday, June 4, 2026

വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമം; എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗും

Must read

മലപ്പുറം:സ്കൂൾ വിദ്യാർഥികൾക്കുള്ള എൻഎസ്എസ് ക്യാമ്പുകൾക്ക് എതിരെ സമസ്തയും മുസ്ലിം ലീഗും. ലിംഗസമത്വത്തിൻ്റെയും ലൈംഗീക വിദ്യാഭ്യാസത്തിൻ്റെയും പേരിൽ ക്യാമ്പിൽ അധാർമികത പഠിപ്പിക്കുന്നതായി പിഎംഎ സലാമും സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയും ആരോപിച്ചു. ക്യാമ്പിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.

ക്യാമ്പ് ധാർമ്മികവിരുദ്ധമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫെയ്സ്ബുക്കിൽ കുറിച്ചു. ലിബറലിസവും മത നീരസവും കുത്തി കയറ്റാനുള്ള വേദിയല്ല എൻഎസ്എസ് ക്യാമ്പുകളെന്നും സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ലെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുമെന്നും നേതാക്കൾ പറയുന്നു.

എൻഎസ്എസ് ക്യാമ്പിൽ അവതിരിപ്പിക്കാൻ നൽകിയ മൊഡ്യൂൾ വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. മൊഡ്യൂൾ സ്വവർഗ്ഗരതിയെ വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെൻഡർ സ്വയം നിർണയം എന്നിവയെ ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി പിഎംഎ സലാം പറയുന്നു. ക്യാമ്പിൽ ജൻഡർ ന്യൂട്രാലിറ്റിയും സ്വവർഗ രതിയും പ്രോത്സാഹിപ്പിക്കുന്നതായും ലിംഗ സ്വയംനിർണയം അശാസ്ത്രീയവും അപകടരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week