ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ട്രക്കിംഗിനെത്തിയ ജീപ്പ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിനെത്തിയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
സമാനമായ രീതിയിൽ വാഗമൺ മേഖലയിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം ഭീഷണി ഉയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. ഇടുക്കി ജില്ലയിലെ മനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് സഫാരി വളരെ ജനപ്രിയമാണെങ്കിലും മുൻകരുതലുകൾ പലിക്കാതെയുള്ള യാത്രകൾ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


