24.5 C
Kottayam
Friday, June 5, 2026

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 52 ദിവസം നീളുന്ന മൺസൂൺകാല ട്രോളിങ്‌ നിരോധനം ഇന്ന് അർധരാത്രിമുതൽ നിലവിൽവരും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ നിരോധനം നടപ്പിൽ വരും. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക.

കന്യാകുമാരി മുതൽ ​ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.ഇന്നു രാവിലെമുതൽ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.

- Advertisement -

- Advertisement -

ജൂലൈ 31 അർധരാത്രിവരെ പരമ്പരാ​ഗത വള്ളങ്ങൾക്ക് മാത്രമേ മീൻ പിടിക്കാനുള്ള അനുമതിയുള്ളൂ. കർശന ഉപാധികൾ ഉണ്ടായിരിക്കും. യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങില്ല. നിരോധ കാലയളവിൽ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും.

ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നീ നാലിടങ്ങളിലാണ് ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പ്രവർത്തിക്കുന്ന ജില്ലയുടെ കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും യഥാസമയം പാലിക്കണമെന്ന്‌ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

- Advertisement -

നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്‌ക്കെതിരേ കർശന നടപടിയുണ്ടാകും.പടിഞ്ഞാറൻ തീരക്കടലിൽ കന്യാകുമാരിമുതൽ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉൾക്കടലിലും പരമ്പരാഗത യാനങ്ങൾക്ക് കടക്കാനാകില്ല.

കൊല്ലം തീരത്തുമാത്രം പ്രതിദിനം 35,000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത യാനങ്ങൾമാത്രം കടലിൽ പോകുന്നതോടെ മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആറുകിലോ വീതം സൗജന്യ റേഷൻ നൽകും. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്നുള്ള ആദ്യ രണ്ടുഗഡു തുകയും ജൂൺ, ജൂലായ് മാസങ്ങളിൽ നൽകും.സംസ്ഥാനത്തിന് പുറമേയുള്ള ബോട്ടുകൾ തീരം വിട്ടു. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week