28.4 C
Kottayam
Saturday, June 6, 2026

വിവാഹിതയും അമ്മയുമായ ആശയെ ഇന്നലെ പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായി ; രാത്രി വരെ അന്വേഷിച്ചിട്ടും വിവരമില്ല, പോലീസിൽ പരാതി നല്‍കി ഭര്‍ത്താവ്; കൈരളി ചാനൽ ജീവനക്കാരനൊപ്പം മരിച്ച നിലയിൽ ലോഡ്ജിൽ, ദുരൂഹത

Must read

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ പോലീസ് കണ്ടെത്തിയതിന് പിന്നില്‍ ലോഡ്ജ് ജീവനക്കാരുടെ സംശയത്തില്‍. പോലീസ് എത്തി ആ മുറി ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തളം കെട്ടിക്കിടക്കുന്ന ചോരയാണ്. ഇതിനൊപ്പം കഴുത്തു മുറിച്ച നിലയില്‍ മരിച്ച ആശ. കെട്ടി തൂങ്ങിയ സി കുമാര്‍.

ഐഡന്റിറ്റീകാര്‍ഡില്‍ നിന്നാണ് കുമാറിന്റെ കൈരളി ടിവി ബന്ധം തിരിച്ചറിയുന്നത്. രണ്ടു പേരും സുഹൃത്തുക്കളാണ്. പേയാട് സ്വദാശികള്‍. ആശ വിവാഹിതയാണ്. കുമാര്‍ വിവാഹ മോചിതനും. രണ്ടു പേര്‍ക്കും മക്കളുമുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് അതിന് ശേഷമാണ് മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ പോലീസിനെ വിവരം അറിയിച്ചു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. പോലീസ് എത്തി മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്.

- Advertisement -

കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചെന്നാണ് സൂചന. അതിന് ശേഷം തുങ്ങുകയും ചെയ്തുവെന്നാണ് നിഗമനം. കൈരളി ടിവിയുടെ ടെക്‌നിക്കല്‍ വിഭാഗത്തിലാണ് കുമാര്‍ ജോലി ചെയ്യുന്നത്.

- Advertisement -

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള കൊടിയില്‍ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ആശയ്ക്ക് രണ്ടു മക്കളുണ്ട്. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് വിളപ്പില്‍ശാല പോലീസിന് പരാതി കൊടുത്തിരുന്നു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് സൂചന.

വിളപ്പില്‍ അരുവിപ്പുറം സ്വദേശിനിയാണ് 44 വയസ്സുള്ള ആശ. ശനിയാഴ്ച രാവിലെ അഞ്ചര മണിക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് സുനില്‍കുമാര്‍ വിളപ്പില്‍ പോലീസിന് നല്‍കിയത്.

- Advertisement -

ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. ഫോണിലും മറ്റും കിട്ടാത്തതിനെ തുടര്‍ന്നാണ് ആശയെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് നല്‍കിയത്. ലോഡ്ജിലെത്തിയ ആശയും കുമാറും തമ്മില്‍ വഴക്കുണ്ടകാനും അതിന് ശേഷം കൊല നടക്കാനുമാണ് സാധ്യതയെന്നാണ് നിഗമനം.

ആശയെ വിളിച്ചു വരുത്താനാണ് ഒരു ദിവസം മുമ്പ് ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണം സംഭവിച്ച സമയം അടക്കം വെളിച്ചത്തു വരൂ. ആശ വന്ന ശേഷം മുറി പിന്നീട് കുമാര്‍ തുറന്നിട്ടില്ലെന്നാണ് സൂചന. ആശ കഴുത്തറുത്ത് മരിച്ചിട്ടും നിലവിളിയോ ഒന്നും പുറത്തുള്ള ആരും കേട്ടതുമില്ല. ഇതും ദുരൂഹമായി തുടരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിക്കുന്നുണ്ട്. കുമാര്‍ വിവാഹ മോചിതനാണ്. രണ്ടു പേരുടേയും ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week