സ്വന്തം കുടുംബം തകർന്നതും ഇങ്ങനെയല്ലേ, എങ്ങനെ ഈ സൗഹൃദത്തിന് സാധിക്കുന്നു;ചര്‍ച്ചയായി ആരതിയുടെ കമന്റ്

ചെന്നൈ: നടി തൃഷ കൃഷ്ണനാണ് സിനിമാ ലോകത്ത്‌ കഴിഞ്ഞ കുറേ നാളുകളായി ചർച്ചാ വിഷയം. വിജയുമായി തൃഷയ്ക്ക് ബന്ധമുണ്ടെന്നും രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നുമുള്ള വാദം ശക്തമാണ്. തൃഷയോ വിജയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയ് ഭാര്യ സം​ഗീതയുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ​ഗോസിപ്പുകൾ വരുന്നത്. തൃഷയ്ക്ക് നേരെ കുറ്റപ്പെടുത്തലുകളുണ്ട്. വിജയുടെയും സം​ഗീതയുടെയും കുടുംബ ജീവിതം തകർത്തത് തൃഷ ആണെന്നാണ് വാദം.

കഴിഞ്ഞ ദിവസം തൃഷ സോഷ്യൽമീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചു. നടൻ രവി മോഹന്റെ ഭാര്യ ആരതി രവി ഫോട്ടോയ്ക്ക് ബ്യൂട്ടി എന്ന് കമന്റ് ചെയ്യുകയുമുണ്ടായി. ആരതി രവിക്ക് നേരെയും ഇപ്പോൾ കുറ്റപ്പെടുത്തൽ വരുന്നുണ്ട്. ഭർത്താവ് മറ്റൊരാളുമായി ബന്ധം വെച്ചത് കാരണം കുടുംബ ജീവിതം ഇല്ലാതായ ആളാണ് ആരതി. വിജയുടെ ഭാര്യ സം​ഗീതയുടെ കുടുംബ ജീവിതം തകർത്തെന്ന ആരോപണം നേരിടുന്ന തൃഷയെ എങ്ങനെ ആരതിക്ക് പിന്തുണയ്ക്കാൻ പറ്റുന്നു എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

“ഒരാൾ ഒരു അഫെയറിന്റെ ഇരയാണ്. അടുത്തയാൾ സം​ഗീതയുടെ കുടുംബം തകർത്തു. സം​ഗീത ഇപ്പോഴും നിയമപരമായി ഭാര്യയാണ്. വിജയും സം​ഗീതയും ഒരു വീട്ടിലാണ് ഇപ്പോഴും കഴിയുന്നതെന്ന് ഒന്നിലറെ സോഴ്സുകൾ പറയുന്നു. എന്നാൽ ആരതിയും തൃഷയും പരസ്പരം പിന്തുണയ്ക്കുന്നു. രവി മോഹന്റെ അഫെയ്റിനെക്കുറിച്ചുള്ള പോസ്റ്റുകൾ ലെെക്ക് ചെയ്യുന്നു, പരസ്പരം പ്രശംസിക്കുന്നു” എന്നാണ് റെഡിറ്റിലെ പോസ്റ്റ്. ഇതിന് മറുപടിയായി നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

ആരതി ഒരു ഇരയാണെന്ന് പറയാനാകില്ലെന്നും വിവാഹ ബന്ധത്തിൽ ഒരുപാട് സഹിച്ചിട്ടുണ്ടെന്നാണ് രവി മോഹൻ പറയുന്നതെന്നും കമന്റുകളുണ്ട്. തൃഷയും വിജയും തമ്മിൽ അടുപ്പമുണ്ട് എന്നതിന് തെളിവൊന്നുമില്ലാതിരിക്കെ ​ഗോസിപ്പുകൾ വെച്ച് നടിയെ വിലയിരുത്തേണ്ടതില്ലെന്നും കമന്റുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News