24.7 C
Kottayam
Monday, June 8, 2026

കരുത്തുകാട്ടി സി.പി.എം,ത്രിപുരയില്‍ ബിജെപിയുടെ ലീഡ് കുറയുന്നു, നാഗാലാന്‍ഡില്‍ ആധിപത്യം; മേഘാലയയില്‍ ഇഞ്ചോടിഞ്ച്

Must read

അഗര്‍ത്തല: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ ലീഡ് നിലയില്‍ ബി.ജെ.പിയെ മറികടന്ന് സി.പി.എം കോണ്‍ഗ്രസ് സഖ്യം. ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ സി.പി.എം സഖ്യം 24 സീറ്റില്‍ മുന്നേറുന്നു. ബി.ജെ.പി സഖ്യത്തിന് 23 സീറ്റിലാണ് ലീഡ്.ഇരു മുന്നണികളെയും ഞെട്ടിച്ച് തിപ്രമോത പാര്‍ട്ടി 13 ഇടത്ത് മുന്നിലുണ്ട്. നേരത്തെ ലീഡില്‍ കേവല ഭൂരിപക്ഷം മറികടന്ന ബി.ജെ.പിയ്ക്ക് തിരിച്ചടി നല്‍കി സി.പി.എം മുന്നേറുകയായിരുന്നു. നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യം ബഹുദൂരം മുന്നിലാണ്. മേഘാലയിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.

ത്രിപുര (60/60)

ബിജെപി സഖ്യം: 24
സിപിഎം സഖ്യം: 24
ടിഎംപി: 13

നാഗാലാന്‍ഡ് (60/60)

- Advertisement -

എന്‍ഡിപിപി – ബിജെപി സഖ്യം: 43
എന്‍പിഎഫ്: 11
കോണ്‍ഗ്രസ്: 01
മറ്റുള്ളവര്‍: 05

- Advertisement -

മേഘാലയ (59/60)

എന്‍പിപി: 21
ബിജെപി: 07
ടിഎംസി: 08
യുഡിപി: 06
കോണ്‍ഗ്രസ്: 05
മറ്റുള്ളവര്‍: 12

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മേഘാലയിലും നാഗാലാന്‍ഡിലും 60 സീറ്റുകള്‍ വീതമാണുള്ളത്, 352 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലായി 259 സ്ഥാനാര്‍ഥികളാണ് വോട്ടുതേടിയത്.

- Advertisement -

ബിജെപിക്ക് അനുകൂലമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. നാഗലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് ഒപ്പം ചേര്‍ന്ന് മത്സരിക്കുന്ന ബിജെപി ഭരണത്തില്‍ തിരിച്ചെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

നാഗാലാന്‍ഡില്‍ നില വീണ്ടും മെച്ചപ്പെടുത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് പ്രവചനം. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലും ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ച കോണ്‍ഗ്രസിന് അടിതെറ്റുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മേഘാലയിലായിരിക്കും കടുത്ത മത്സരം നടന്നതെന്നാണ് പ്രവചനം. ഭരണകക്ഷിയായ എന്‍പിപിക്ക് 20 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷിയായ ബിജെപിക്ക് രണ്ടില്‍ നിന്ന് സീറ്റ് നില ആറിലേക്ക് എത്തിക്കാനും കഴിഞ്ഞേക്കും.

ത്രിപുരയില്‍ 60 അംഗ നിയമസയില്‍ 32 സീറ്റുകള്‍ ബിജെപി നേടിയേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതുതായി രൂപം കൊണ്ട കോണ്‍ഗ്രസ്-ഇടത് സഖ്യം 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും പ്രവചനമുണ്ട്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യത്തിന് അനായാസ ജയം നേടാനായേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week