CrimeKeralaNews

തൃപ്പുണിത്തുറ പോക്‌സോ പീഡന കേസ്; മൂന്ന് അധ്യാപകർക്ക് ജാമ്യം

തൃപ്പുണിത്തുറ: തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്കും ജാമ്യം. തൃപ്പുണിത്തുറ ജുഡീഷ്യൽ മാജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി.

പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചത്. പീഡന വിവരം മറച്ചു വെച്ചതിനാണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. 

എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടില്‍ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അയച്ചത്. തിരിച്ചു വരുംവഴിയാണ് വാഹനത്തിലായിരുന്ന അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്.

ഇക്കാര്യം വിദ്യാര്‍ഥിനി സ്‌കൂളില്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. വിവരം അറിഞ്ഞ മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചില്ല. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ് നടത്തിയ ഗസ്റ്റ് അധ്യാപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പോലീസ് കേസെടുത്തത്. ഇതിനിടെ അധ്യാപകന്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button