29.4 C
Kottayam
Friday, June 5, 2026

‘ചതിച്ചാശാനേ’: അര്‍ജന്‍റീനയുടെ തോല്‍വി എംഎം മണിയെ ട്രോളി വി ശിവന്‍കുട്ടി

Must read

തിരുവനന്തപുരം:  തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS  സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2– 1 ന് സൌദിയോട് പരാജയപ്പെട്ടു. മത്സരത്തിന് ശേഷം കേരളത്തിലെ അര്‍ജന്‍റീന ഫാന്‍സിന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് മറ്റ് ഫാന്‍സുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

അറിയപ്പെടുന്ന അര്‍ജന്‍റീന ഫാന്‍സായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന  വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടി. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. നേരത്തെ രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ഇട്ടിരുന്നു.

ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌. ആരാധകരെ,  ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് – മന്ത്രിയുടെ രാവിലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

- Advertisement -

അതേ സമയം അർജന്റീന ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് തോറ്റു എന്നതിന് കാരണം കണ്ടെത്തി മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ വി.ടി. ബൽറാം. ങാ.. ചുമ്മാതല്ല എന്ന അടിക്കുറിപ്പോടെയാണ് ബൽ‌റാം ചിത്രം പങ്കുവെച്ചത്. തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺ​ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു. 

- Advertisement -

ഇരുവരും ​ഗ്യാലറിയിൽ അർജന്റീനയുടെ ജഴ്സി ധരിച്ച് കൂളിങ് ​ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രമാണ് അടിക്കുറിപ്പോടെയാണ് ബൽറാം ചിത്രം പങ്കുവെച്ചത്. ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം. അർജന്റീനയുടെ തോൽവിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രസകരമായ ട്രോളുകളുടെ ഒഴുക്കാണ്. അർജന്റീനൻ ആരാധകരെയും മെസി ആരാധകരെയും പരിഹസിച്ചാണ് ട്രോളുകളേറെയും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week