24.2 C
Kottayam
Saturday, June 6, 2026

മൂന്നാറിലെ വിനോദ യാത്ര: വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയത് ഷെയറിട്ട്;കഞ്ചാവും ഹാഷിഷും ലഭിച്ചത് തൃശൂരില്‍ നിന്നും

Must read

അടിമാലി: മൂന്നാറിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കഞ്ചാവ് വലിക്കാന്‍ എക്‌സൈസ് നര്‍കോട്ടിക് ഓഫിസില്‍ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചത് തൃശൂരില്‍ നിന്ന്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ കുട്ടികളാണ് ലഹരി വസ്തുക്കളുമായി എക്‌സൈസിന്റെ പിടിയിലായത്. വിനോദ യാത്രയ്ക്ക് പുറപ്പെടും മുന്നേ തൃശൂരില്‍ നിന്നും കുട്ടികള്‍ ലഹരി വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കുക ആയിരുന്നു

പത്തംഗ സംഘമാണ് കഞ്ചാവും ഹാഷിഷും അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈവശം വെച്ചത്. തൃശൂരിലെ വിദ്യാലയത്തില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളാണ് മൂന്നാറില്‍ ടൂറിനെത്തിയത്. നൂറോളം പേരാണ് രണ്ട് വാഹനങ്ങളിലായി വിനോദ സഞ്ചാരത്തിനുണ്ടായിരുന്നത്. മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ അടിമാലിയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വാഹനങ്ങള്‍ നിര്‍ത്തി. ഇതിനിടെ 10 അംഗ വിദ്യാര്‍ത്ഥി ംഘമാണ് കഞ്ചാവ്, ഹഷീഷ് എന്നിവ ഉപയോഗിക്കുന്നതിനു തീപ്പെട്ടി ചോദിച്ച് ഹോട്ടലിനു സമീപത്തുള്ള നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ എത്തിയത്.

വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍, തൃശൂരില്‍ നിന്ന് 3 സംഘങ്ങള്‍ കൈമാറിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് കുട്ടികള്‍ എക്‌സൈസ് അധികൃതരെ അറിയിച്ചത്. പിടികൂടിയ കുട്ടികളില്‍ ചിലര്‍ മുന്‍പും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും അറിവായിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിച്ചു വരുന്നതായി എക്‌സൈസ് പറയുന്നു.

കാര്‍ വര്‍ക്ഷോപ്പ് ആണെന്ന് കരുതിയാണ് കുട്ടികള്‍ എക്‌സൈസ് ഓഫിസിലേക്ക് എത്തിയത്. ഓഫിസിന്റെ പിന്‍വശത്ത് കൂടി എത്തിയ വിദ്യാര്‍ത്ഥികള്‍ വര്‍ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു. തീപ്പെട്ടി ചോദിച്ച് അകത്ത് കടന്നതോടെയാണ് എക്‌സൈസ് ഓഫിസാണെന്ന് മനസ്സിലായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുക ആയിരുന്നു.

- Advertisement -

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 7 എണ്ണം കൗമാരക്കാരും കോളജ് വിദ്യാര്‍ഥികളും കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്ന് എക്‌സൈസ് നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സിഐ രാഗേഷ് ബി.ചിറയാത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week