29.4 C
Kottayam
Friday, June 5, 2026

രണ്ട് തൃണമൂൽ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഭരണഘടനാലംഘനം’; രാഷ്ട്രപതിക്ക് ബംഗാൾ ഗവർണറുടെ കത്ത്

Must read

കൊല്‍ക്കത്ത: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പശ്ചിമബംഗാള്‍ സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത് ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്ക് കത്തയച്ചു. പശ്ചിമ ബംഗാള്‍ രാജ്ഭവനാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ചയാണ് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാള്‍ നിയമസഭയുടെ ഏകദിന പ്രത്യേക സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഭഗവാന്‍ഗോല എംഎല്‍എ റയാത്ത് ഹുസൈന്‍, ബാരാനഗര്‍ എംഎല്‍എ
സയന്തിക ബന്ദോപാധ്യായ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയുടെ വേദിയേച്ചൊല്ലി ഗവര്‍ണറും സ്പീക്കറും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.

രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തണമെന്ന തന്റെ മുന്‍നിലപാട് പിന്‍വലിച്ച ഗവര്‍ണര്‍ ആനന്ദ ബോസ് സത്യവാചകം ചൊല്ലികൊടുക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ നിയോഗിക്കുകയുണ്ടായി. വെള്ളിയാഴ്ച നിയമസഭ ചേര്‍ന്നപ്പോള്‍ സ്പീക്കറുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി പിന്‍വാങ്ങി. തുടര്‍ന്ന് സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു.

ഈ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആനന്ദ ബോസ് രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു. ‘സ്പീക്കറുടെ ഭരണഘടനാപരമായ അനൗചിത്യത്തെക്കുറിച്ച് ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിട്ടുണ്ട്. ബംഗാള്‍ സ്പീക്കര്‍ രണ്ട് എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഗവര്‍ണര്‍ തന്റെ കത്തില്‍ ഊന്നിപ്പറഞ്ഞു’, രാജ്ഭവന്‍ പിടിഐയോട് പ്രതികരിച്ചു.

- Advertisement -

സ്പീക്കര്‍ പറയുന്ന ചട്ടങ്ങളൊന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സെക്ഷന്‍ 188 ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ തിരഞ്ഞെടുക്കപ്പെടുന്ന അംഗം ഗവര്‍ണര്‍ക്ക് മുമ്പാകെയോ അദ്ദേഹം നിയോഗിക്കുന്നവര്‍ക്ക് മുമ്പാകെയോ ആയിരിക്കണം സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സെക്ഷന്‍ 188-ല്‍ പറയുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിച്ചിട്ടും ഭരണഘടനാ ലംഘനമുണ്ടായി’, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week