സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം,ഭർത്താവ് ബിനു പോലിസ് കസ്റ്റഡിയിൽ

സീതയെ കൊന്നത് കാട്ടാനയല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

ഇടുക്കി: പീരുമേട്ടിൽ വന്നതിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്.ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല .

തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി.വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിട്ടുണ്ട്മരത്തിൽ ആകാനാണ് സാധ്യത.തലക്ക് പുറകിൽ വീണ പാടുണ്ട്.മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ ഉണ്ട്.കഴുത്തിനു ശക്തിയായി അമർത്തി പിടിച്ചിട്ടുണ്ട്.രണ്ടു കൈകൊണ്ടും അടിച്ചിട്ടുണ്ട്.മുൻപിൽ നിന്നാണ് ആക്രമണം നടത്തിയത്.താഴേക്ക് ശക്തിയായി പാറയിലേക്ക് മലർന്നു വീണിട്ടുണ്ട്.ചെറിയ ദൂരം കാലിൽ പിടിച്ചു വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്.മൂന്നെണ്ണം ശ്വാസകോശത്തിൽ കയറി.നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിനു തന്നെയാണ് വനപാലകരെ അറിയിച്ചത്. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ നാലുപേരും വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോണ്‍ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News