KeralaNewsRECENT POSTS
വയനാട്ടില്‍ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍
വയനാട്: വയനാട് കേണിച്ചിറയില്‍ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എടലാട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന്‍ മുരുകനാണ് മരിച്ചത്. മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സഹോദരന്‍ കേശവന്‍, മുരുകനെ വെട്ടുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. സംഭവത്തില്‍ കേണിച്ചിറ പോലീസ് കേസെടുത്തു.
നടവയല്‍ എടലാട്ട് പണിയ കോളനിയിലാണ് മുരുകന്‍ താമസിക്കുന്നത്. വഴക്കിനിടെ പരിക്കേറ്റ ഇവരുടെ മൂത്ത സഹോദരന്‍ രാജനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ കേശവന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News