24.9 C
Kottayam
Saturday, June 6, 2026

ഈ പ്രപഞ്ചം നിങ്ങളുടെ വേദന മാറ്റും ഏട്ടാ..; ഗോപി സുന്ദറിന് ആശ്വാസ വാക്കുകളുമായി അമൃതയും അഭയയും

Must read

കൊച്ചി:അമ്മ ലിവി സുരേഷ് അന്തരിച്ച വിവരം ഇന്ന് രാവിലെയാണ് സംവിധായകൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ വിയോഗ വാർത്ത അറിയിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്. ഇതോടൊപ്പം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലിയർപ്പിച്ചിരിക്കുകയാണ് ഗോപി സുന്ദറിന്റെ മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും.

തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഗോപി സുന്ദറിനോടും അമ്മയും ഉൾപ്പെടെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗോപി സുന്ദറിനെ ആശ്വസിപ്പിക്കുന്ന കുറിപ്പാണ് ഗായിക അഭയ ഹിരൺമയി പങ്കുവച്ചത്. ‘നിങ്ങളുെട സംഗീത പാരമ്പര്യം എനിക്കറിയാം. അമ്മയിലൂടെ നിങ്ങൾ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിലൂടെ തുടങ്ങിയതാണ് നിങ്ങളുടെ സംഗീതയാത്ര. അമ്മ എന്നും നിങ്ങളുടെ വഴികാട്ടിയാകട്ടെ. അമ്മയുടെ വിയോഗം ഉണ്ടാക്കിയ വേദനയിൽ നിന്നുള്ള മോചനത്തിനായി ഈ പ്രപഞ്ചം നിങ്ങൾക്ക് ശക്തി തരട്ടെ ഏട്ടാ… അമ്മയിലൂടെ നിങ്ങൾ ആ വേദനകളെ മറക്കും’- അഭയ കുറിച്ചു.

- Advertisement -

അമ്മയോടൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ആദരാഞ്ജലികൾ നേർന്ന് ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സ്‌റ്റോറിയിൽ ഗോപി സുന്ദറിനെ ടാഗ് ചെയ്തിട്ടുമുണ്ട്. അമ്മ തനിക്കൊപ്പമുണ്ട് എന്നറിയാമെന്നാണ് ഗോപി സുന്ദർ പോസ്റ്റിൽ കുറിച്ചത്.

- Advertisement -

‘എനിക്ക് എന്റെ ജീവിതം നൽകിയത് അമ്മയാണ്. സ്വന്തം സ്വപ്നത്തെ പിന്തുടരാനുള്ള ധൈര്യവും സ്നേഹവും അമ്മ എനിക്ക് നൽകി. എന്റെ ഓരോ സംഗീതത്തിലും അമ്മയെക്കുറിച്ചുള്ള സ്നേഹം ഉണ്ട്. അമ്മ എവിടെയും പോയിട്ടില്ല. എന്റെ ഹൃദയത്തിലുണ്ട്. എന്റെ ഗാനങ്ങളിൽ ഉണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എനിക്കൊപ്പമുണ്ട്.

- Advertisement -

അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് അറിയാം. അമ്മ എനിക്ക് എപ്പോഴും കരുത്ത് നൽകി മുന്നോട്ട് പോകുന്നതിനുള്ള വെളിച്ചമാണ്’- ഗോപി സുന്ദർ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week