28.7 C
Kottayam
Saturday, September 28, 2024

മദ്യപിച്ച് ട്രെയിനില്‍ അതിക്രമവും അസഭ്യവർഷവും; ആലപ്പുഴ എക്സ്പ്രസിൽ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

Must read

ചെന്നൈ: തമിഴ്നാട്ടിൽ മദ്യപിച്ച് ട്രെയിനിൽ യാത്രക്കാരോട് അപമാര്യാദയായിപെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിലായി. ആലപ്പുഴ എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ട്രെയിൻ തിരുപ്പൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, യാത്രക്കാരുടെ പരാതിയിൽ റെയിൽവേ പൊലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ ആകെ ആറ് യുവാക്കൾ സംഘത്തിൽ ഉണ്ടെന്നായിരുന്നു യാത്രക്കാരുടെ പരാതി. 

പിടിയിലായവരിൽ ഒരാൾ 17 വയസുകാരനാണ്.  മദ്യ ലഹരിയിലായ പ്രതികൾ ട്രെയിനിലിരുന്ന് യാത്രക്കാരെ അസഭ്യം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈറോഡിൽ നിന്നാണ് യുവാക്കൾ ട്രെയിനിൽ കയറിയതെന്ന് പരാതി നൽകിയ മണികണ്ഠൻ എന്ന യാത്രക്കാരൻ പറഞ്ഞു. അപ്പോൾ മുതൽ മറ്റ് യാത്രക്കാരെ ശല്യം ചെയ്യാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നു എന്നും പരാതിയിൽ ആരോപിച്ചു. 

പരാതിക്കാരനായ മണികണ്ഠൻ സഹോദരിക്കും ഭാര്യയ്ക്കും 14 ദിവസം പ്രായമായ മകൾക്കും ഒപ്പമാണ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്  ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇവർക്ക് നേരെ യുവാക്കൾ അസഭ്യ വർഷം നടത്തുകയും ആക്രമിക്കുകയും ചെയ്തു. യുവാക്കളെ അറസ്റ്റ് ചെയ്ത റെയിൽവെ പൊലീസ് അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week